മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യം: ധോണിക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി

Posted on: April 20, 2017 6:39 pm | Last updated: April 20, 2017 at 6:39 pm

ന്യൂഡല്‍ഹി: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഫയല്‍ ചെയ്ത ഹരജി സുപ്രീം കോടതി തള്ളി. ധോണി ഹിന്ദു മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് കാണിച്ച് ആന്ധ്രാ പ്രദേശ് സ്വദേശി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ധോണിക്കെതിരായ പരാതി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബഞ്ച് വ്യക്തമാക്കി. പരസ്യം പ്രസിദ്ധീകരിച്ച മാഗസിന്‍ എഡിറ്റര്‍ക്കെതിരായ ഹരജിയും കോടതി തള്ളി.

2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയുടെ കവര്‍ ചിത്രമാണ് വിവാദമായത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ഷൂ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ കൈയിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.