കെ.പി.സി.സി. അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: April 20, 2017 11:34 am | Last updated: April 20, 2017 at 2:17 pm
SHARE

ഡല്‍ഹി: കെ പി സി സി അധ്യക്ഷ്യ സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയെ അറീയിച്ചു. ഡല്‍ഹിയില്‍ നടന്ന കൂടിക്കായ്ച്ചയിലാണ് ഉമ്മന്‍ചാണ്ടി തീരുമാനം അറീയിച്ചത്. പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനല്ല പദവികള്‍ വഹിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതുമെന്നും അദ്ദേഹം പറഞ്ഞു.
സമവായത്തിലൂടെ കെ പി സി സിയുടെ പുതിയ അധ്യക്ഷനെ നിയമിക്കും. ഹൈക്കമാന്റിന്റെ തീരുമാനം എന്തുതന്നെയാണെങ്കിലും അംഗീകരിക്കും.

ബി ജെ പി യെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഐക്യപ്പെട്ടതുകൊണ്ട് കാര്യമില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തമാശയായി കാണുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here