ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കലാണ് ഇന്നത്തെ ആവശ്യം: കാനം രാജേന്ദ്രന്‍

Posted on: April 19, 2017 3:15 pm | Last updated: April 19, 2017 at 3:15 pm

തിരുവനന്തപുരം: ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കലാണ് ഇന്നത്തെ ആവശ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കലാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍കുറിച്ചു.

കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കലാണ് ഇന്നത്തെ ആവശ്യം
ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷ മതേതര ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കലാണ് ഇന്നത്തെ ആവശ്യം. ഇടത് ജനാധിപത്യ ശക്തികളുടെ ഐക്യം എന്നാല്‍ അത് കോണ്‍ഗ്രസ്സുമായുള്ള സഖ്യമാണെന്ന് ആരും അര്‍ത്ഥം ആക്കേണ്ടതില്ല . ഇക്കാര്യത്തില്‍ സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൈക്കൊണ്ട നിലപാട് സംബന്ധിച്ച് ദേശീയ തലത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് വേദി ഒരുങ്ങുകയാണ്.