Connect with us

Malappuram

സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു: കെ പി എ മജീദ്

Published

|

Last Updated

മലപ്പുറം: ദിനം തോറും ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ അവസാനത്തെ സമ്മാനമാണ് വൈദ്യുതി നിരക്ക് വര്‍ധനവെന്ന് മുസ്്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താനെന്ന പേരില്‍ ഉപഭോക്താക്കളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല. യൂനിറ്റിന് 30 പൈസ വരെ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനിക്കും.

നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വില വര്‍ധനവും റേഷന്‍ അട്ടിമറിയും കാരണം പട്ടിണിയിലായ ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധനവും കൂടി താങ്ങാനുള്ള കെല്‍പ്പില്ലെന്നും ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.