Connect with us

Sports

34 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൈറ്റന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍

Published

|

Last Updated

ലണ്ടന്‍: മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടി.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്തുള്ള ബ്രൈറ്റന്‍ 2-1ന് വിഗാന്‍ അത്‌ലറ്റിക്കിനെ തോല്‍പ്പിച്ചെങ്കിലും ഹഡില്‍സ്ഫീല്‍ഡ് 1-1ന് ഡെര്‍ബിയുമായി സമനിലയായതാണ് പ്രീമിയര്‍ ലീഗ് യോഗ്യത ഉറപ്പാക്കിയത്.

ഹഡില്‍സ്ഫീല്‍ഡ് ജയിച്ചിരുന്നെങ്കില്‍ സാങ്കേതികമായി ബ്രൈറ്റന്‍ ഹോവ് ആല്‍ബിയന്റെ പ്രീമിയര്‍ ലീഗ് പ്രവേശം വൈകുമായിരുന്നു. വിഗാന്‍ അത്‌ലറ്റിക്കിനെതിരെ ഗ്ലെന്‍ മുറെ എട്ടാം മിനുട്ടില്‍ ബ്രൈറ്റനെ മുന്നിലെത്തിച്ചു.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 രാജ്യാന്തര താരം സോളി മര്‍ചിലൂടെ രണ്ടാം ഗോള്‍. പകരക്കാരനായിറങ്ങിയ നിക് പവല്‍ വിഗാന്റെ ആശ്വാസ ഗോളടിച്ചു.
1983 ല്‍ ഫസ്റ്റ് ഡിവിഷനില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ബ്രൈറ്റന്‍ പിന്നീട് എഫ് എ കപ്പ് ഫൈനല്‍ കളിച്ചത് മാത്രമാണ് പ്രധാന നേട്ടം. വെംബ്ലിയിലെ കിരീടപ്പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോല്‍ക്കുകയും ചെയ്തു.

Latest