Connect with us

National

തുറന്നടിച്ച് പനീര്‍ സെല്‍വം; ശശികലയെ പുറത്താക്കാതെ ഐക്യമില്ല

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ ശശികലക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം രംഗത്ത്. ശശികല ജയലളിതയെ വഞ്ചിച്ചുവെന്നും അവര്‍ക്കും അനന്തിരവന്‍ ടിടിവി ദിനകരനും പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ലെന്നും ഒപിഎസ് തുറന്നടിച്ചു. ശശികലയേയും ദിനകരനേയും പുറത്താക്കാതെ എഐഎഡിഎംകെയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെയിലെ ശശികല – ഒപിഎസ് പക്ഷങ്ങള്‍ തമ്മില്‍ യോജിപ്പിനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞു.

പാര്‍ട്ടി ശശികലയുടെ കുടുംബത്തിന്റെ കൈവശം അകപ്പെടുന്നത് അംഗീകരിക്കാനാകില്ല. പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിന് എംജിആറും ജയലളിതയും ഒരുപോലെ എതിരായിരുന്നു. ശശികല കുടുംബത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാതെ ഒരു ഐക്യ ചര്‍ച്ചയും ഇല്ലെന്നും പനീര്‍ സെല്‍വം പറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങള്‍ നിലപാട് മാറ്റുന്നത് തമിഴ് ജനതയോട് ചെയ്യുന്ന നീതികേടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയലളിതയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ജയലളിതക്ക് എന്തെല്ലാം ചികിത്സകളാണ് ലഭ്യമാക്കിയത് എന്ന വിവരവും പുറത്തുവടണം – പനീര്‍ സെല്‍വം ആവശ്യപ്പെട്ടു.

Latest