തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു.

Posted on: April 17, 2017 11:39 pm | Last updated: April 18, 2017 at 1:36 pm

ചെന്നൈ : തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകത്തിന് കളമൊരുങ്ങുന്നു. അണ്ണാ ഡിഎംകെയില്‍ മുതിര്‍ന്ന 25 മന്ത്രിമാര്‍ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നതായി സൂചന ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയും അനന്തരവന്‍ ടി ടി വി ദിനകരനും രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനങ്ങള്‍ ഒഴിയണമെന്ന് മന്ത്രിമാര്‍ പറഞ്ഞതായാണ് സൂചന. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും ദിനകരനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തിനായി അഴിമതി നടത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടുവന്നത്.
ശശികല പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ യോഗത്തിന് ശേഷം പത്ര സമ്മേളനം നടക്കും.