Connect with us

Kerala

കാശ്മീരില്‍ പെല്ലറ്റുകള്‍ക്ക് പകരം ഇനി പ്ലാസ്റ്റിക് വെടിയുണ്ടകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ തീരുമാനം. മാരകമായ പ്രഹരശേഷിയുള്ള പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വലിയ തോതിലുള്ള അപകടത്തിനും
ജനങ്ങളുടെ പ്രതിഷേധത്തിനുമിടയാക്കിയതിനാലാണ് പ്രഹരശേഷി കുറവുള്ള പ്ലാസ്റ്റിക് തിരകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെല്ലറ്റുപയോഗത്തില്‍ കാശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിനെതിരെ നിന്തരമായ പ്രതിഷേധം രാജ്യത്തുടനീളം പടര്‍ന്നിരുന്നു.

കൂട്ടമായി പ്രതിഷേധിക്കുവരേയും കല്ലെറിയുന്നവരേയും പ്രതിരോധിക്കാനാണ് പെല്ലറ്റുകള്‍ ഉപയോഗിച്ചിരുന്നത്. 13 പേരാണ് കഴിഞ്ഞ വര്‍ഷം പെല്ലറ്റ് തോക്കുകളുപയോഗിച്ചതില്‍ കൊല്ലപ്പെട്ടത്. 250ലേറെ പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രഹരശേഷി കുറവുള്ള പെല്ലറ്റുകള്‍ ഇനിയും ഉപയോഗിക്കും. അവസാന ആശ്രയം എന്ന നിലക്കായിരിക്കും ഇത്.

കാശ്മീര്‍ താഴ്‌വരയില്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ് ഒ പി) ആഭ്യാന്തര മന്ത്രാലയം പരിഷ്‌ക്കരിച്ചു. ആയിരക്കണക്കിന് പ്ലാസ്റ്റിക് തിരകള്‍ ഇതിനകം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്‌

Latest