യുഎസിന് മുന്നറിയിപ്പുമായി ഉത്തര കൊറിയയില്‍ വന്‍ സൈനിക റാലി

Posted on: April 15, 2017 9:23 pm | Last updated: April 17, 2017 at 10:26 am

സിയോള്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. അമേരിക്കയുടെ ഭീഷണികള്‍ക്ക് തങ്ങള്‍ വഴങ്ങില്ലെന്ന സൂചന നല്‍കുന്നതായിരുന്നു. ഉത്തരകൊറിയന്‍ രാഷ്ട്ര പിതാവായ കിം ഉല്‍ സുങെിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊറിയ നടത്തിയ സൈനിക റാലി. അക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് കൊറിയയുടെ തീരുമാനമെന്ന് സൈനിക പരേഡ് വിളിച്ചോതുന്നു.

ആണവായുധം പരീക്ഷിക്കുന്നെതിനെച്ചൊല്ലി ഉത്തരകൊറിയക്കെതിരെ അമേരിക്ക നിരന്തരമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷണത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഉത്തരകൊറിയ മുന്നോട്ട് വെച്ചത്. ചൈനയുടെ നിര്‍ബന്ധമുണ്ടായിട്ടും ഉത്തരകൊറിയ പരീക്ഷണത്തില്‍ നിന്നും പിറകോട്ട് നില്‍ക്കാന്‍ സന്നദ്ധമായിരുന്നില്ല.

അണുപരീക്ഷണണങ്ങളില്‍ നിന്നും ഉത്തരകൊറിയ പിന്മാറിയില്ലെങ്കില്‍ സൈനികമായ നീക്കം നടത്തും എന്നുതന്നെയാണ് അമേരിക്കന്‍ നിലപാട്.