നിലപാടിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല കൊടിയേരിക്ക് കാനത്തിന്റെ മറുപടി

Posted on: April 15, 2017 8:47 pm | Last updated: April 16, 2017 at 2:34 pm


കൊല്ലം: കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശക്തമായ മറുപടി. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന നിലപാട് കമ്യൂണിസത്തിന് യോജിച്ചതല്ല. സി പി ഐ യുടെ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കുമില്ലെന്നും അദ്ധേഹം പറഞ്ഞു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പാരമ്പര്യം. വിമര്‍ശനങ്ങളെ സംവാദാത്മകമായി കാണണമെന്നും, ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സി പി ഐ നിലകൊള്ളുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കൊടിയോരി വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി പറഞ്ഞിരുന്നു.