കേരളത്തിലെ മത സൗഹാര്‍ദത്തിന്റെ അടിത്തറ പാരമ്പര്യ സുന്നീ ദര്‍ശനം:സ്പീക്കര്‍

Posted on: April 13, 2017 12:01 pm | Last updated: April 13, 2017 at 12:01 pm

വണ്ടൂര്‍: പാരമ്പര്യ സുന്നീ ദര്‍ശനം കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിഭിന്ന ഭാഷയും സംസ്‌കാരങ്ങളും ഉണ്ടായിരിക്കുമ്പോഴും ഒന്നായിരിക്കുവാനുള്ള രാജ്യത്തിന്റെ കരുത്ത് മത സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഭരണകൂട ഭീകരത നിലനില്‍ക്കുന്നുവെന്നും യു പി, ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ ഒറ്റക്കെട്ടായി ഫാസിസത്തെ ചെറുക്കണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത എ പി അനില്‍കുമാര്‍ എം എല്‍ എ. പറഞ്ഞു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി വീതനശ്ശേരി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ചടങ്ങില്‍ അല്‍ഫുര്‍ഖാന്‍ ജനറല്‍ സെക്രട്ടറി വണ്ടൂര്‍ കെ അബ്ദുര്‍റഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സി പി എം ഏരിയ സെക്രട്ടറി പി രാധാകൃഷ്ണന്‍, സി പി ഐ ഏരിയ സെക്രട്ടറി കെ പ്രഭാകരന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ടി അബ്ദുല്‍ നാസര്‍, സോണ്‍ എസ് വൈ എസ് സെക്രട്ടറി യൂസുഫ് സഅദി, അഡ്വ. അനില്‍ നിരവില്‍, വി ഹുസൈന്‍കോയ തങ്ങള്‍, അബ്ദുല്‍ വഹാബ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പി പി ഹിദായത്തുല്ല, വി പി അബ്ദുല്ല ചെറൂത്ത്, അബ്ദുറശീദ് സഖാഫി മലേഷ്യ, അബ്ദുസമദ് മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ മാളിയേക്കല്‍, വി പി സുലൈമാന്‍ ഹാജി മുതീരി പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ കെ പി ജമാല്‍ കരുളായി സ്വാഗതവും ഇ.ആഷിഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന തസ്‌കിയ സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബശീര്‍ സഖാഫി പൂങ്ങോട് അധ്യക്ഷത വഹിച്ചു. സീഫോര്‍ത്ത് അബ്ദുറഹിമാന്‍ ദാരിമി, പി.എ.ബക്കര്‍ മൗലവി, അബ്ദുല്‍ അസീസ് ബാഖവി വീതനശ്ശേരി, നൗഫല്‍ നിസാമി, യൂസുഫ് ലത്തീഫി, അബ്ബാസ് സഖാഫി കോട്ടക്കുന്ന്, സിദ്ധീഖ് സഖാഫി അഞ്ചച്ചവിടി, ഹസനുല്‍ മന്നാനി, ജമാലുദ്ധീന്‍ ലത്തീഫി പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന കുടുംബ സമ്മേളനം കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുസലാം മുസ്‌ലിയാര്‍ ദേവര്‍ശോല, വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തും.