ഫോൺകെണി: മംഗളം സിഇഒക്കും റിപ്പോർട്ടർക്കും ജാമ്യമില്ല

Posted on: April 12, 2017 5:05 pm | Last updated: April 12, 2017 at 8:22 pm
SHARE

കൊച്ചി: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി കേസില്‍ ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല. മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വാര്‍ത്ത അവതാരകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

റെക്കോര്‍ഡ് ചെയ് ത സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാത്തതിനാലാണ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. പെണ്‍കുട്ടിയുടെ സംഭാഷണമില്ലാതെ സംപ്രേഷണം ചെയ്തത് ന്യായീകരിക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന അജിത് കുമാറിന്റെ പരാതി അവിശ്വസനീയമാണെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here