Connect with us

Sports

അര്‍ജന്റീന പരിശീലകന്‍ ബൗസയെ പുറത്താക്കി

Published

|

Last Updated

ബ്യൂണസ് ഐറിസ്: ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയെ അര്‍ജന്റീന പുറത്താക്കി. ടീമിന്റെ തുടര്‍തോല്‍വികളാണ് ബൗസയുടെ പുറത്താക്കലില്‍ കലാശിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ക്ലൗഡിയോ താപിയ വാര്‍ത്ത സ്ഥിരീകരിച്ചു. പുതിയ കോച്ച് ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബൗസ കോച്ചായി സ്ഥാനമേറ്റെടുത്തത്. കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ജെറാര്‍ഡോ മാര്‍ട്ടീനോ രാജിവെച്ച ഒഴിവിലാണ് ബൗസ ചുമതലയേറ്റത്. ബൗസയുടെ കീഴില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ടീമിന് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണം തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. ഇതോടെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. അവസാന മത്സരത്തില്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ബൊളിവിയയോടെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.ലോകകപ്പ് യോഗ്യത നേടാന്‍ അര്‍ജന്റീനക്ക് ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആദ്യ നാല് ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഓഷ്യാന ഗ്രൂപ്പിലെ ഒരു ടീമുമായി പ്ലേ ഓഫ് കളിക്കണം.

നിലവില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആഗസ്റ്റ് 31ന് ഉറുഗ്വെയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഗ്രൂപ്പില്‍ നിന്ന് ബ്രസീല്‍ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്.

Latest