അന്‍കായ് ബസുകള്‍ പുറത്തിറക്കി

Posted on: April 11, 2017 7:22 pm | Last updated: April 11, 2017 at 6:24 pm

ദോഹ: ചൈനീസ് കമ്പനിയായ അന്‍കായ്‌യുടെ രണ്ട് പുതിയ ബസുകള്‍ ഖത്വരി വിപണിയില്‍ ഇറക്കി. താലിബ് ഗ്രൂപ്പിന്റെ താലിബ് ട്രേഡിംഗ് കമ്പനിയില്‍ അന്‍കായ് പ്രതിനിധികളും മറ്റും ഒത്തുകൂടിയ ചടങ്ങിലാണ് ബസുകള്‍ ഇറക്കിയത്.

3000 സി സി, എ സി, 4 സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ എന്നിവയാണ് 29 സീറ്റുകളുള്ള ബസിന്റെ പ്രത്യേകത. എ സി, ഡീസല്‍ എന്‍ജിന്‍, 7300 സി സി, 6 സിലിന്‍ഡര്‍ എന്നിവവയുള്ള മറ്റൊരു മോഡല്‍ ബസിന് 67 സീറ്റുകളുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താലിബ് കമ്പനിക്ക് അന്‍കായ് സര്‍വീസ് സെന്ററുണ്ട്. താലിബ് ട്രേഡിംഗ് കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ അലി നജ്മുദ്ദീന്‍, അന്‍കായ് മിഡില്‍ ഈസ്റ്റ് റീജ്യനല്‍ മാനേജര്‍ ടോനു ജു പങ്കെടുത്തു.