ക്രിസ്റ്റ്യാനോക്കെതിരെ റയലില്‍ പടയൊരുക്കം

Posted on: April 11, 2017 9:04 am | Last updated: April 11, 2017 at 12:05 am

മാഡ്രിഡ്: റയല്‍മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ സഹതാരങ്ങള്‍ സംഘടിക്കുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ സമീപകാല മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ തികഞ്ഞ പരാജയമായിരുന്നിട്ടും ടീമില്‍ നിലനിര്‍ത്തുന്നതിനെയാണ് പ്രമുഖ കളിക്കാര്‍ ചോദ്യം ചെയ്യുന്നത്. ഗാരെത് ബെയില്‍, ടോണി ക്രൂസ്, ലൂക മോഡ്രിച് എന്നിവരാണ് ക്രിസ്റ്റിയാനോക്കെതിരായ ആഭ്യന്തര പ്രശ്‌നത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഒരുമിച്ച് കോച്ച് സിനദിന്‍ സിദാനുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്. അല്‍വാരോ മൊറാട്ട, മാര്‍കോ അസെന്‍സിയോ, മാറ്റിയോ കൊവാസിച്, ലുകാസ് വാസ്‌ക്വുസ് എന്നിവരും സിദാനെ കണ്ട സംഘത്തിലുണ്ട്.

സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 26 ഗോളുകളാണ് സിദാന്‍ നേടിയത്. പത്തൊമ്പത് ലാ ലിഗ ഗോളുകള്‍ ഉള്‍പ്പടെ. നാല് തവണ ബാലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റിയാനോ അവസാനം കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് നേടിയത്.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ക്രിസ്റ്റിയാനോ തീര്‍ത്തും നിറം മങ്ങിയിരുന്നു.