സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു: രമേഷ് ചെന്നിത്തല

Posted on: April 9, 2017 10:58 pm | Last updated: April 10, 2017 at 7:40 pm

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേരള ജനതയും ജിഷ്ണുവിന്റെ കുടുംബവും ഒന്നിച്ച് സമര രംഗത്തിറങ്ങിയപ്പോള്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കണ്‍മുന്നില്‍ പ്രതികളുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ സമരം ശക്തമായതോടെ നിവൃത്തിയില്ലാതെയാണ് പ്രതിയെ അറസ്റ്റു ചെയ്യേണ്ടിവന്നത്. ഏകാധിപതിയെപ്പോലെ ഇടപെടാന്‍ ജനാധിപത്യ സംവിധാനത്തില്‍ സാധ്യമല്ല എന്ന് ഇനിയെങ്കിലും പിണറായി വിജയന്‍ മനസ്സിലാക്കണം. പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. അവസാനം മുഖ്യമന്ത്രിതന്നെ ജിഷ്ണുവിന്റെ അമ്മ മഹിജയെ ഫോണില്‍ വിളിക്കേണ്ടി വന്നു. മഹിജയേയും അവരോടൊപ്പം ധീരമായി പൊരുതിയ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയേയും അഭിവാദ്യം ചെയ്യുന്നു. കോണ്‍ഗ്രസിന്റെയും കെ എസ് യു വിന്റെയും ശക്തമായ സമരത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.