ഗോവധ നിരോധനം രാജ്യവ്യാപകമാക്കണം: മോഹൻ ഭാഗവത്

Posted on: April 9, 2017 5:12 pm | Last updated: April 9, 2017 at 5:12 pm

ന്യൂഡല്‍ഹി: ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗോവധ നിരോധനത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യവ്യാപക നിരോധനമെന്ന ലക്ഷ്യത്തിന്റെ നിറം കെടുത്തുന്നതാണെന്നും ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മഹാവീര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോ സംരക്ഷണ സേനകള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കണം. പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടതിന് ശേഷം ഗോ സംരക്ഷണ സേനകളെ നിരോധിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രസ്താവന.