മണാലിയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 മലയാളികള്‍ക്ക് പരുക്കേറ്റു

Posted on: April 8, 2017 1:04 pm | Last updated: April 8, 2017 at 1:04 pm

ഷിംല: മലയാളി വിനോദയാത്രാ സംഘത്തിന്റെ ബസ് ഡല്‍ഷിയിലെ മണാലിയില്‍ അപകടത്തില്‍പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. സാത്ത് മീലിന് സമീപമുള്ള ബീസ് നദിയിലേക്ക് വാന്‍ മറിഞ്ഞാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശികളാണ് അപടത്തില്‍പെട്ടത്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരുക്കേറ്റവരെ മണാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.