വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം

Posted on: April 7, 2017 4:45 pm | Last updated: April 7, 2017 at 4:11 pm
Jpeg

പനമരം: കാറ്റും മഴയും ഇടിമിന്നലും പനമരം പരിസരങ്ങളില്‍ വ്യാപക നാശനഷ്ടം.നിര്‍വാരത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു നടവയലില്‍ ഇടിമിന്നലില്‍ നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങളും ചിറ്റാലൂര്‍ക്കുന്ന് ക്ഷിരോല്‍പാദക സഹകരണസംഘത്തിലെ കൂളറിനും നാശനഷ്ടമുണ്ടായി.

നീര്‍വാരം ടൗണിന് സമീപത്തെ ഇരുപുഴിക്കുന്നേല്‍ ജനാര്‍ദനന്റെ വീടാണ് തെങ്ങ് വീണ് തകര്‍ന്നത് സമിപവാസിയുടെ കൃഷിയിടത്തിലെ തെങ്ങ് കാറ്റില്‍ പൊട്ടിവീണ് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നതിന് പുറമേ ഭിത്തിക്കും കേട് പാടുകള്‍ സംഭിച്ചു. തെങ്ങ് വീഴുന്നതിന് ഒരു മിനിറ്റ് മുമ്പാണ് അടുക്കളയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ മുന്‍ഭാഗത്തെക്ക് പോയത് ഇത് ജീവന്‍ രക്ഷിക്കാനായി എന്ന് വീട്ടുകാര്‍ പറയുന്നു നിര്‍വരം പോസ്റ്റ് ഒഫിസിന് സമീപത്തെപ്ലവ് ഒടിഞ്ഞു വീണ് വൈദ്യുതി ലൈനും തകര്‍ന്നു നടവയലില്‍ സെന്റ് തോമസ് ഹൈസ്‌ക്കുള്‍, ട്രഷറി എന്നിവിടങ്ങളിലെ കമ്പ്യുട്ടറുകളും നിരവധിയാളുകളുടെ റ്റി.വി, ഫ്രിഡ്ജ് പമ്പ് സെറ്റ് തുടങ്ങി നിരവധി വീട്ടു പകരണങ്ങളും നശിച്ചു.