ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കും: എഎന്‍ ഷംസീര്‍

Posted on: April 7, 2017 4:00 pm | Last updated: April 7, 2017 at 4:00 pm

കണ്ണൂര്‍: ജിഷ്ണുപ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരെ താന്‍ വധഭീഷണി മുഴക്കിയെന്ന വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷംസീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം...

ജിഷ്ണു പ്രണോയ് യുടെ മാതാപിതാക്കള്‍ക്കെതിരെ ഞാന്‍ വധഭീഷണി മുഴക്കിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.