തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ അഗ്‌നിബാധ

Posted on: April 7, 2017 8:29 am | Last updated: April 8, 2017 at 12:40 pm

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ അഗ്‌നിബാധ. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്‌നിബാധ ഉണ്ടവയത്. ഫയര്‍ ഫോഴ്‌സും പോലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി.

അഗ്‌നിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന 130ലധികം രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്റര്‍, ഐസിയു എന്നിവയില്‍ ഉള്‍പ്പെടെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന 31 രോഗികളും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയവരില്‍ പെടുന്നു. ആശുപത്രിയിലെ ഒന്നാം നിലയിലെ ഇവേസ്റ്റ് സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് പുക കണ്ടത്. പുക മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.