Connect with us

Kerala

കൊടിഞ്ഞി ഫൈസല്‍ വധം: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ തീരുമാനമായില്ല

Published

|

Last Updated

ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഫൈസലിന്റെ മാതാവിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു. പി കെ അബ്ദുര്‍റബ്ബ് എം എല്‍ എ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് ഫൈസലിന്റെ മാതാവ് ജമീല അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് മുഖ്യമന്ത്രിക്ക് ജമീലയുടെ കത്ത് അബ്ദുര്‍റബ്ബ് കൈമാറിയത്. തുടര്‍ നടപടികളിലേക്കായി കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഈ കത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിനായി നല്‍കിയിരിക്കുകയാണെന്നാണ് പറഞ്ഞത്. പിന്നീട് കത്തിനെ കുറിച്ചോ സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചൊ ഒരു വ്യക്തതയുമില്ല. അതേ സമയം കോളജ് വിദ്യാര്‍ഥിയായ ജിഷ്ണുവും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസീറും കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Latest