Connect with us

National

'എന്റെ പിതാവ് ക്ഷീര കര്‍ഷകന്‍; അവര്‍ ഒന്നും കേട്ടില്ല'

Published

|

Last Updated

കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ കുടുംബം

ജയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന കൊലപ്പെടുത്തിയ 55കാരന്‍ ക്ഷീരകര്‍ഷകന്‍. റമസാനോടനുബന്ധിച്ച് പാല്‍ ഉത്പാദനം കൂട്ടാന്‍ പിതാവ് ആഗ്രഹിച്ചുവെന്നും അതിനായി പശുവിനെ വാങ്ങി വരുമ്പോഴാണ് അദ്ദേഹം പെഹ്‌ലു ഖാന്റെ മകന്‍ പറഞ്ഞു.
എരുമയെ വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പന്ത്രണ്ട് ലിറ്ററിലധികം പാല്‍ തരുന്ന പശുവുണ്ടെന്ന് ഒരു ബ്രോക്കര്‍ പറഞ്ഞതനുസരിച്ചാണ് പശുവിനെ വാങ്ങാന്‍ തീരുമാനിച്ചത്. അത് അദ്ദേഹത്തിന്റെ ജീവനെടുത്തുവെന്ന് കൊല്ലപ്പെട്ട പഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. അവനും ഗോരക്ഷാ സമിതിയുടെ മര്‍ദനമേറ്റിരുന്നു. ജെയ്പൂരില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ജെയ്‌സിംഗ്പൂര്‍ ഗ്രാമവാസിയാണ് പെഹ്‌ലു ഖാന്‍. അദ്ദേഹവും അയല്‍ക്കാരും പശുക്കളെ വാങ്ങാനായി തിരിച്ചതായിരുന്നു.

രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലായിരുന്നു പശുക്കളെ കൊണ്ടുവന്നിരുന്നത്. രണ്ടു പശുക്കളും, പശുക്കുട്ടികളുമാണ് ഒരു ട്രക്കിലുണ്ടായിരുന്നത്. മറ്റേതില്‍ മൂന്നു പശുക്കളും കുട്ടികളും. പെട്ടെന്ന് ഗോരക്ഷാ സമിതി പ്രവര്‍ത്തകര്‍ വാഹനം തടയുകയും വടികളുപോയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. അല്‍വാറിലെ ബെഹ്‌റോര്‍ മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

അനുമതിയില്ലാതെ പശുവിനെ കടത്തിയന്നൊരോപിച്ച് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഗോരക്ഷാ സമിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിന്‍മേലാണിത്. എന്നാല്‍ ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച രസീത് കൈവശമുണ്ടെന്ന് ഇര്‍ഷാദ് പറഞ്ഞു. ശനിയാഴ്ചയാണ് പെഹ്‌ലു ഖാന്‍ ഉള്‍പ്പെടെ 15 പേരടങ്ങുന്ന സംഘത്തെ ആല്‍വാര്‍ ദേശീയപാതയില്‍ വെച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ ട്രക്കുകളും പിക്ക് അപ് വാനുകളും തടഞ്ഞശേഷം ആക്രമിച്ചത്. ആക്രമിക്കപ്പെട്ടവരില്‍ ചിലര്‍ ചികിത്സയിലും ശേഷിക്കുന്നവര്‍ പോലീസ് കസ്റ്റഡിയിലുമാണ്.
ഗോവധ നിരോധനവും അനുബന്ധ അക്രമ സംഭവങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ ഗോവധത്തിന് നല്‍കുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുന്ന ബില്ല് കഴിഞ്ഞ ആഴ്ച പാസ്സാക്കിയിരുന്നു. യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം അറവു ശാലകള്‍ ഒന്നടങ്കം അടച്ച് പൂട്ടുകയാണ്. പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഈയിടെ പറഞ്ഞിരുന്നു.

Latest