കൊച്ചി മേയറെ സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് പരാതി; പൊലീസ് കേസെടുത്തു

Posted on: April 5, 2017 1:55 pm | Last updated: April 5, 2017 at 1:44 pm

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രന്‍ പോലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു.

സിനിമാ ഷൂട്ടിംഗിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്റണി മേയറുടെ ഓഫീസില്‍ എത്തിയത്. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ജൂഡ് ആന്റണിക്കെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ജൂഡിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ഒരു മന്ത്രിയടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മേയര്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.