അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫഌ മത്സരം; സിറാജുല്‍ഹുദാ വിദ്യാര്‍ഥികള്‍ ഈജിപ്തിലേക്ക്‌

Posted on: April 5, 2017 12:09 am | Last updated: April 5, 2017 at 12:09 am
ഉനൈസ്,അമാനുല്ല

കുറ്റിയാടി: ഈജിപ്ത് സര്‍ക്കാരിന് കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹിഫഌല്‍ ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കുറ്റിയാടിസിറാജുല്‍ ഹുദാ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.

ഈമാസം 8 മുതല്‍ 13 വരെകെയ്‌റോയിലെ ഗ്രാന്റ്ഹയാത്ഹാളിലാണ്് 24 ാ മത് ഖുര്‍ആന്‍ മത്സരം നടക്കുന്നത്. കുറ്റിയാടി സിറാജുല്‍ ഹുദാ തഹ്ഫീളുല്‍ ഖുര്‍ആനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ശരീഅത്ത് കോളജില്‍ പഠനം തുടരുന്ന വയനാട് സ്വദേശി ഹാഫിള് ഉനൈസ് വെള്ളമുണ്ടയും, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ പഠനം തുടരുന്ന മലപ്പുറംസ്വദേശിഹാഫിള്അമാനുല്ല കാവനൂരുമാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് സിറാജുല്‍ഹുദാ സ്റ്റ്‌റുഡന്റ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.
കോളജ്ഓഫ് ശരീഅ സദര്‍ മുദരിസ് മുത്വലിബ് സഖാഫി, ലത്വീഫ്‌സഖാഫി തലായി, ശരീഫ് സഖാഫികുറ്റിയാടി,സഈദ്‌സഖാഫി കുരിക്കിലാട്,ആരിഫ്‌സഖാഫി കരിയാട്,ശമീര്‍സഖാഫി സംബന്ധിച്ചു.മിദ്‌ലാജ് പഴശ്ശിസ്വാഗതവുംശാഫിവടകര നന്ദിയും പറഞ്ഞു.