Connect with us

Alappuzha

ഗോവധ നിരോധം മുഖ്യ അജന്‍ഡ: ഹിന്ദു ഐക്യവേദി

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്ത് ഗോവധ നിരോധനം മുഖ്യ അജണ്ടയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി നിലപാടുകളില്‍നിന്ന് മാറി ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ മുഖവിലക്കെടുക്കുന്നില്ല. മലപ്പുറത്ത് ബീഫ് വിഷയത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി മൃദുസമീപനം സ്വീകരിച്ചത് ഇരട്ടത്താപ്പാണ്. ഇതിന് ബി ജെ പി മറുപടി പറയണം. സ്ഥാനാര്‍ഥിയാണെങ്കില്‍ പോലും നിലപാടുകളില്‍നിന്ന് വ്യതിചലിക്കുന്നത് നീതീകരിക്കാനാകില്ല.

സംസ്ഥാനത്ത് ഹിന്ദു ഏകീകരണമാണ് ഹിന്ദുഐക്യവേദി ലക്ഷ്യമിടുന്നത്. വോട്ടിനുവേണ്ടിയുളള പ്രീണന ഭാഷയോട് യോജിപ്പില്ല. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള സെമിനാറുകള്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അര്‍ത്തുങ്കല്‍ വെളുത്തച്ചനും, പുന്നപ്ര വയലാര്‍ സമരത്തിന്റെ കാണാപുറങ്ങളും ജനങ്ങളും മാധ്യമങ്ങളം ചര്‍ച്ച ചെയ്തു തുടങ്ങി. ആലപ്പുഴയില്‍ ഏഴിന് തുടക്കമാകുന്ന സംസ്ഥാന സമ്മേളനത്തില്‍ ചിദാനന്ദപുരി സ്വാമി, ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി ജഗദീഷ് കാരന്ത്, ആര്‍ എസ് എസ് കാര്യകാരി എസ് സേതുമാധവന്‍, കെ പി ശശികല ടീച്ചര്‍ പ്രസംഗിക്കും.