യു പിയില്‍ 40,000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു

Posted on: April 5, 2017 12:05 am | Last updated: April 5, 2017 at 12:01 am

ലക്‌നോ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 40,000 കോടിയോളം വരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനം. 2.15 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം 15 ദിവസത്തിന് ശേഷമാണ് ആദ്യ മന്ത്രിസഭായോഗം വിളിക്കുന്നത്.