നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ ആക്രമണം: യു എന്‍ അപലപിച്ചു

Posted on: April 5, 2017 10:48 am | Last updated: April 4, 2017 at 11:51 pm

ന്യൂയോര്‍ക്ക്: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ യു എന്‍ അപലപിച്ചു. അക്രമികളെ നിമയത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ ആത്മാര്‍ഥമായി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉടനടി നടപടി വേണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ഡുജാരിക വ്യക്തമാക്കി.

17 വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസാണ് നോയിഡയില്‍ നൈജീരിയന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. മാളില്‍വെച്ചും മറ്റും ആഫ്രിക്കന്‍ വംശജരെ തിരഞ്ഞുപിടിച്ച് ആക്രമണം നടക്കുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ അന്താരാഷട്ര തലത്തില്‍ നിന്നുയര്‍ന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഇടപെട്ടിരുന്നു.