പാതയോരത്തെ മദ്യനിരോധനം; സര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടും

Posted on: April 4, 2017 12:25 pm | Last updated: April 4, 2017 at 3:53 pm

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. മൂന്ന് മാസം ഇതിനായി ആവശ്യപ്പെട്ടാന്‍ ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച ഈ കാര്യം ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ഇതിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഡല്‍ഹിയിലേക്ക് പോകും.

മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ഈ കേസില്‍ വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കേരളം കക്ഷി ചേര്‍ന്നിരുന്നില്ല. പകരം ബീവറേജസ് കോര്‍പ്പറേഷന്‍ ഒരുമസത്തെ സമയം ചോദിക്കുകയാണ് ചെയ്തിരുന്നത്.