വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ കരുതിയിരിക്കുക: കാന്തപുരം

Posted on: April 4, 2017 12:58 am | Last updated: April 4, 2017 at 12:58 am

കരിമുകള്‍: വിശുദ്ധ ഖുര്‍ആനില്‍ നിന്നും ചില സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും പ്രസംഗിച്ചും പൊതു സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരും സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമുണ്ടാക്കുന്നവരും ഇസ്‌ലാമിന്റെ പൊതു സമുഹത്തിന്റെയും ശത്രുക്കളാണെന്നും അവരെ കരുതിയിരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കരിമുഗള്‍ മമ്പഉല്‍ ഉലൂമില്‍ അജ്മീര്‍ ഖ്വാജാ ഉറൂസ് സംഗമത്തില്‍ ഹിക്കമ് തത്വജ്ഞാന ഗ്രന്ഥ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കല്‍ത്തറ പി അബ്ദുല്‍ ഖാദില്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

ജഅ്ഫര്‍ കോയ തങ്ങള്‍, ഹാഷിം തങ്ങള്‍, വി എച്ച് അലി ദാരിമി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എ അഹ്മ്മദ് കുട്ടി ഹാജി, ഹൈദ്രോസ് ഹാജി,പി കെ എ കരീം, മക്കാര്‍ ഹാജി ചന്തിരൂര്‍, ഡോ. ഹഫീസുര്‍റഹ്മാന്‍, ഡോ. ജുനൈദ് റഹ്മാന്‍, കരീം ഹാജി കൈതപ്പാടന്‍, വി എച്ച് ആസാദ് ഹാജി, എം എം സുലൈമാന്‍, മുഹമ്മദ് ഹാജി കാഞ്ഞിരമറ്റം പ്രസംഗിച്ചു.