Connect with us

Kerala

ചരക്കുവാഹന പണിമുടക്ക്: ചെക്ക്‌പോസ്റ്റുകളില്‍ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌

Published

|

Last Updated

പാലക്കാട്: ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയുള്ള ചരക്കുവാഹന പണിമുടക്കിനെ തുടര്‍ന്ന് വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകളില്‍ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്. അസംസ്‌കൃത വസ്തുക്കളുടെ വരവു നിലച്ചത് നിര്‍മാണ -വ്യവസായ മേഖലക്കും കനത്ത തിരിച്ചടിയായി.

കഴിഞ്ഞ മുപ്പതിന് വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ 1916 ചരക്കുവാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുകയും 672 വാഹനങ്ങള്‍ കേരളത്തിന് പുറത്തേക്ക് പോകുകയും ചെയ്തുവെന്നാണ് കണക്ക്. എന്നാല്‍ ഇന്നലത്തെ കണക്ക് പ്രകാരം 572 ചരക്കുലോറികള്‍ മാത്രമാണ് കേരളത്തിലേക്കെത്തിയത്. 86 ലോറികള്‍ കേരളത്തിന് പുറത്തേക്കും പോയി. മോട്ടോര്‍ വാഹന, വാണിജ്യ നികുതി വിഭാഗങ്ങളിലായി ലക്ഷത്തിലധികം രൂപയുടെ നികുതി വരുമാനം കുറഞ്ഞു.
ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധനക്കെതിരായ സമരത്തിന് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ ലോറി ഉടമകളും പിന്തുണച്ചത് കേരളത്തെ സാരമായി ബാധിച്ചട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വരവ് കുറഞ്ഞതും ഉത്പാദന വസ്തുക്കളുടെ കയറ്റുമതി മുടങ്ങിയതും കഞ്ചിക്കോട് വ്യവസായ മേഖലക്കും കനത്ത നഷ്ടമാണ് വരുത്തിയത്. ഇതിനെ പുറമെ പലചരക്കിനും പല വ്യഞ്ജനത്തിനും പച്ചക്കറിക്കും ക്ഷാമം നേരിടുന്നത് വിലക്കയറ്റത്തിനുമിടയാക്കിയിട്ടുണ്ട്.