National
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളക്കണമെന്ന് എം.കെ സ്റ്റാലിന്‍

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സമര നടത്തുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിന് ശേഷമാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ആര്‍.കെ നഗര്‍ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മാറ്റിവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അലട്ടുന്നില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
കടുത്ത പ്രതിസന്ധിയാണ് തമിഴാനാട്ടിലെ കര്‍ഷകര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കടബാധ്യതക്ക് പുറമേ വരള്‍ച്ചയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്.