നരോദ പാട്യ കേസ്:  അമിത് ഷായെ വിചാരണ ചെയ്യണമെന്ന് മായാ കൊദ്‌നാനി

Posted on: April 1, 2017 11:19 am | Last updated: April 1, 2017 at 10:30 am
SHARE

അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊല കേസില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ അടക്കം 13 വിളിച്ചു വരുത്തണമെന്ന് കേസിലെ മുഖ്യ പ്രതി ഡോ. മായാ കൊദ്‌നാനി.

കലാപം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ ഇവരെ വിളിച്ചു വരുത്തി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രത്യേക കോടതിയില്‍ മായാ കൊദ്‌നാനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇക്കാര്യം കോടതി തിങ്കളാഴ്ച പരിഗണനക്കെടുക്കുമെന്നാണ് അറിയുന്നത്. ഗൈനക്കോളജിസ്റ്റായ മായാ കൊദ്‌നാനി നരേന്ദ്ര മോദി സര്‍ക്കാറില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു.
2002ലെ നരോദാ പാട്യ കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ മായാ കൊദ്‌നാനിക്ക് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2014ല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here