ഹണി ട്രാപ്: ചാനലിനെതിരെ നിയമനടപടി വേണം- സി പി ഐ

Posted on: April 1, 2017 10:32 am | Last updated: April 1, 2017 at 10:20 am

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ ട്രാപ്പില്‍ ചാനലിനെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകണമെന്ന് സി പി ഐ എക്‌സിക്യൂട്ടീവ്.

ഫോണ്‍ ട്രാപ്പിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണം. ചാനല്‍ നടത്തിയത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതല്ല മാധ്യമപ്രവര്‍ത്തനം, അത് ഒളിഞ്ഞ് നോട്ടമാണ് ഇത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും യോഗം വിലയിരുത്തി.