മദ്യം: കോടതി വിധി ചരിത്രപരമെന്ന് ആൻറണി, സർക്കാറിനെ ബാധിക്കിെല്ലന്ന്

Posted on: March 31, 2017 9:18 pm | Last updated: March 31, 2017 at 9:18 pm

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രിം കോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. വിധിയെ കേരളീയ സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചാരായ നിരോധനത്തിന്റെ മൂന്നാം ഘട്ടത്തിനാണ് ഈ വിധിയിലൂടെ തുടക്കമാകുന്നതെന്നും ആന്റണി പറഞ്ഞു.

അതേസമയം സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാറിനെ നേരിട്ടു ബാധിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബാറുകള്‍ നടത്തുന്നത് സര്‍ക്കാറല്ല വ്യക്തികളാണെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.