Kerala
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സഹായം വേണം: മുഖ്യമന്ത്രി

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 450 കോടിയുടെ ദുരിതാശ്വാസപദ്ധതിക്ക് കേന്ദ്രസഹായം ആവശ്യമാണ്. ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഗവണ്‍മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ കുടുംബങ്ങള്‍ക്ക് ബി പി എല്‍ കാര്‍ഡുകള്‍ നല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോ എന്നറിയാന്‍ സൂക്ഷ്മപരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----