Connect with us

Sports

വീഡിയോ ടെക്‌നോളജിയില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെ കീഴടക്കി !

Published

|

Last Updated

പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ സ്‌പെയിന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചത് ശ്രദ്ധേയമായി. ഗോളുകളുടെ മികവോ സ്പാനിഷ് കേളീ ചാരുതയോ ഒന്നുമല്ല ഇതിന് നിദാനം.
ഗോള്‍ അനുവദിക്കുന്നതിന് വീഡിയോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയതാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. ഫ്രാന്‍സ് സ്‌ട്രൈക്കര്‍ ഗ്രിസ്മാന്‍ നേടിയ ഗോള്‍ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ ജര്‍മന്‍ റഫറി ഫെലിക്‌സ് സ്വെയര്‍ നിഷേധിക്കുകയും സ്‌പെയിനിനായി ജെറാര്‍ഡ് ഡിയോലോഫെ നേടിയ ഗോള്‍ വീഡിയോ ടെക്‌നോളജിയിലൂടെ അനുവദിക്കുകയും ചെയ്തു. ഗുണം ലഭിച്ചത് സ്‌പെയ്‌നിനാണെന്ന് മാത്രം.
രണ്ടാം പകുതിയിലായിരുന്നു സ്പാനിഷ് ഗോളുകള്‍.പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡേവിഡ് സില്‍വ ലീഡ് നല്‍കി. എഴുപത്തേഴാം മിനുട്ടില്‍ ജെറാര്‍ഡും ഗോളടിച്ചു.
യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനും ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ കാമറൂണിനും സൗഹൃദപ്പോരില്‍ പരാജയപ്പെട്ടു. ഹോളണ്ട്, ക്രൊയേഷ്യ ടീമുകളും പരാജയം രുചിച്ചു.
കരുത്തരുടെ പോരില്‍ സ്‌പെയിന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ക്ലാസിക് പോരില്‍ പോര്‍ച്ചുഗല്‍ 2-3ന് സ്വീഡനോട് തോല്‍വി സമ്മതിച്ചത്.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോയാണ് ലീഡ് ഗോള്‍ സമ്മാനിച്ചത്. മുപ്പത്തിനാലാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ 2-0ന് മുന്നില്‍ കയറി. വിക്ടര്‍ ക്ലീസന്റെ ഇരട്ട ഗോളുകളും സ്റ്റോപ്പേജ് ടൈമില്‍ കവാസോ കാന്‍സെലോയുടെ ഗോളും സ്വീഡന് ജയമൊരുക്കി.

 

Latest