പൊതുമാപ്പ്: ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കും

Posted on: March 29, 2017 6:46 pm | Last updated: March 29, 2017 at 6:46 pm

ദമ്മാം : പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസി അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും, ഹുറൂബ് പരിധിയില്‍ പെട്ടവര്‍ക്കും,പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും ഔട്പാസുകള്‍ എംബസി/കോണ്‍സുലേറ്റുകള്‍ വഴി വിതരണം ചെയ്യും. ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയതായും സ്ഥാനപതി പറഞ്ഞു. റിയാദിലെ പ്രവാസി സംഘടനാ പ്രതിനിധികളുടെയും , കമ്യൂണിറ്റി വെല്‍ഫെയര്‍ വോളന്റിയര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനപതി.

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് കോട്ടല്‍വാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗടിയാല്‍ എന്നിവരും സംബന്ധിച്ചു.