യുഡിഎഫ് ഭരിക്കുമ്പോള്‍ മൂന്നാറില്‍ ഭൂമി കൈയേറ്റം നടന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: March 29, 2017 12:55 pm | Last updated: March 29, 2017 at 12:55 pm

കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് മൂന്നാറില്‍ മൂന്നാറില്‍ ഒരിഞ്ചു ഭൂമിപോലും കൈയേറിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വി.എസ്. അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ സര്‍ക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിട്ടുള്ള ആശങ്ക അകറ്റാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.