കാസര്‍കോട് വീടുകയറി വധഭീഷണി മുഴക്കിയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Posted on: March 28, 2017 11:52 pm | Last updated: March 28, 2017 at 10:54 pm

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി കത്തികാട്ടി വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.

മേല്‍പ്പറമ്പ് എം എ ഹൗസിലെ ഫിറോസ് എം എ(32)യാണ് അറസ്റ്റിലായത്.2015 ഡിസംബര്‍ ഒന്നിന് രാത്രി കളനാട് കൂവത്തൊട്ടിയിലെ മുഹമ്മദിന്റെ വീട്ടില്‍ കയറി ഫിറോസ് ഭീഷണിമുഴക്കിയെന്നാണ് കേസ്.