Connect with us

Gulf

ദുരിത മേഖലകള്‍ ശൈഖ് മുഹമ്മദ് ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഹെലികോപ്റ്ററില്‍ ദുരിതമേഖലകള്‍ സന്ദര്‍ശിക്കുന്നു

അബുദാബി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നാശം നേരിട്ട രാജ്യത്തെ വിവിധ ഭാഗങ്ങള്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ചു.

ശൈഖ് മുഹമ്മദാണ് ഹെലികോപ്റ്റര്‍ പറത്തിയത്. ശക്തമായ കാറ്റിനൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കവും വാദി കരകവിഞ്ഞൊഴുകുകയും ചെയ്തിരുന്നു. റാസ് അല്‍ ഖൈമ, ഫുജൈറ ഉള്‍പെടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കനത്ത മഴയിലും കൊടുങ്കാറ്റിലും സഹായമഭ്യര്‍ഥിച്ച് നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് റാസ് അല്‍ ഖൈമ പോലീസ് അറിയിച്ചു.
വാദികള്‍ കരകവിഞ്ഞൊഴുകിയതിനാല്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പോലീസ് വ്യക്തമാക്കി. സഹായം അഭ്യര്‍ഥിച്ചവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയതായി റാസ് അല്‍ ഖൈമ പോലീസ് അറിയിച്ചു. സഹായം അഭ്യര്‍ഥിച്ചവര്‍ക്ക് അടിയന്തര സേവനം നല്‍കാന്‍ പോലീസ് സേന സജ്ജമായിരുന്നു.

---- facebook comment plugin here -----

Latest