Connect with us

Kasargod

ചോദ്യപേപ്പര്‍, ബജറ്റ് ചോര്‍ച്ചകളിലൂടെ സര്‍ക്കാര്‍ കളങ്കിതരായി -എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

Published

|

Last Updated

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: ഫോണ്‍, ചോദ്യപേപ്പര്‍, ബജറ്റ് ചോര്‍ച്ചകളിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ കളങ്കിതരായിരിക്കുകയാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടും കൈകാര്യം ചെയ്യേണ്ട എസ്എസ്എല്‍സി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ പൊതുവിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ക്ലസ്റ്ററുകളും മികവുത്സവങ്ങളും ഫണ്ട് വിനിയോഗ ഉത്സവമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് ടി പി ഹാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അബ്ദുസലാം പുത്തൂര്‍, ഫസ്‌ലുദ്ദീന്‍ റാവുത്തര്‍, ഉണ്ണിച്ചേക്കു, സൈഫുദ്ദീന്‍ കുണിയ, അബ്ദുര്‍റഹ്മാന്‍ മൊഗ്രാല്‍, സുബൈദ ടീച്ചര്‍, ഖദീജ ടീച്ചര്‍ ആരിക്കാടി, സൈനബ ടീച്ചര്‍ എന്നിവര്‍ക്ക് സി ടി അഹമ്മദലി ഉപഹാരം നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് മാസ്റ്റര്‍, എം കെ അലി, എം എ മക്കാര്‍, പി മൂസക്കുട്ടി, മാഹി ചെര്‍ക്കള, സി ടി സുബൈദ ടീച്ചര്‍, ടി കെ ബഷീര്‍, പൈക്ക മുഹമ്മദലി, നൗഫല്‍ ഹുദവി, റഷീദ് ബേക്കല്‍, സലാം ചെറുവത്തൂര്‍, വി പി താജുദ്ദീന്‍, ഷൗക്കത്തലി ചിറ്റാരിക്കല്‍, ഇബ്‌റാഹിം, സലിം ബേക്കല്‍ പ്രസംഗിച്ചു.

 

Latest