കാസര്‍കോട് നഗരത്തില്‍ അക്രമത്തിന് മുതിര്‍ന്ന മൂന്നംഗസംഘം അറസ്റ്റില്‍

Posted on: March 27, 2017 10:45 pm | Last updated: March 27, 2017 at 10:30 pm

കാസര്‍കോട്: കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്ത് അര്‍ധരാത്രി മദ്യലഹരിയില്‍ വാഹനങ്ങള്‍ തടയുകയും അക്രമത്തിന് മുതിരുകയും ചെയ്ത മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിക്കരയിലെ ഹരിപ്രസാദ്(24), ദീപക്(25), വിജിത്(24) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയാണ് സംഭവം.

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മദ്യലഹരിയിലെത്തിയ ഇവര്‍ വാഹനങ്ങള്‍ തടയുകയായിരുന്നു. വാഹനയാത്രക്കാരെ പേര് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. ഈ സമയം പട്രോളിംഗിനെത്തിയ പോലീസ് സംഘം ഇവരെ കയ്യോടെ പിടികൂടുകയാണുണ്ടായത്. കാസര്‍കോട്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആയിരത്തോളം പേര്‍ പ്രതികളാണ്. ഹര്‍ത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് ഒരുകേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ദേളിയിലെ മുഹമ്മദ് മിനാസിന്റെ (22) പരാതിയില്‍ കുഞ്ഞിരാമന്‍, വിചിത്രന്‍, പവിത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ദേളി ജംഗ്ഷനില്‍വെച്ച് മൂന്നംഗസംഘം മുഹമ്മദ് മിനാസിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.