ജി എസ് ടി ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലിമെന്റില്‍ അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ചു

Posted on: March 27, 2017 9:42 pm | Last updated: March 28, 2017 at 6:59 pm

ന്യൂഡല്‍ഹി: ജി എസ് ടി ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലിമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ചു. ഇന്ന് ലോക്‌സഭയിലാണ് ഇതു സംബന്ധമായ ബില്ലുകള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റലി അവതരിപ്പിച്ചത്. ഇത് സംബന്ധമായ ചര്‍ച്ചകള്‍ നാളെയും മറ്റന്നാളുമായി ലോക്‌സഭയില്‍ നടക്കും. ഇതിന്റെ ഭാഗമായി നാളെ പ്രത്യേക ക്യാബിനറ്റ് മീറ്റിംഗ് പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. ഏഴുമണിക്കുറോളം നീട്ടു നില്‍ക്കുന്ന മേരത്തോണ്‍ ചര്‍ച്ചകള്‍ക്കായിരിക്കും ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട് ലോകസഭയില്‍ നടക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്.

ബില്ല് വ്യായാഴചത്തോടെ ലോക്‌സഭയില്‍ പാസ്സാക്കിയെടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ശേഷം രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കും