Connect with us

Gulf

പൊതുമാപ്പ്; ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 11 ഹെല്‍പ് ഡെസ്‌ക് കേന്ദ്രങ്ങള്‍ തുറക്കുന്നു

Published

|

Last Updated

ജിദ്ദ: സൗദിയില്‍ പൊതുമാപ്പ് പരിധിയില്‍ പെട്ടവര്‍ക്ക് സേവങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജിദ്ദ കോണ്‍സുലേറ്റിനു കീഴില്‍ 11 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ് പറഞ്ഞു, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കും. തബൂക്ക്, യാമ്പു, മദീന, മക്ക, ത്വാഇഫ്, ഖുന്‍ഫുദ, അല്‍ബാഹ, ബിഷ, അബഹ, ജീസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക

നാട്ടിലേക്ക് പോകുന്നവര്‍ക്കുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം വിതരണവും സ്വീകരിക്കലും ഹെല്‍പ് ഡെസ്‌കുകള്‍ വഴി നടത്തും , അപേക്ഷകര്‍ക്ക്‌ േഫാണിലൂടെ രജിസ്റ്റര്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ കോണ്‍സുലേറ്റ് തയാറാക്കും. പാസ്‌പോര്‍ട്ടും ഇ.സിയും ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ലഭിക്കുക കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള തുക ഈ വര്‍ഷം ഒഴിവാക്കുമെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.

കോണ്‍സല്‍മാരായ അനന്ദകുമാര്‍, ഡോ.നൂറുല്‍ ഹസന്‍, ഡോ.ഇര്‍ഷാദ് അഹമ്മദ്, മോയിന്‍ അക്തര്‍ എന്നിവരും മലയാളികളുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ , വിവിധ സംസ്ഥാനങ്ങളിലെ നില്‍നിന്നുള്ള സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സിറാജ് പ്രതിനിധി, ദമാം

Latest