Connect with us

Kerala

തൃശൂരില്‍ കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

Published

|

Last Updated

തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിപ്പറമ്പില്‍ സുരേഷ്‌കുമാര്‍, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത കുട്ടി വൈഷ്ണവിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധന്യയേയും മക്കളേയും കിണറ്റില്‍ ചാടിയ നിലയിലും സുരേഷ്‌കുമാറിന്റെ മൃതദേഹം വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങിമരിച്ച നിലയിലുമാണ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest