ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും ഇനി ആധാര്‍ നിര്‍ബന്ധം

Posted on: March 26, 2017 8:01 pm | Last updated: March 26, 2017 at 9:03 pm

ന്യൂഡല്‍ഹി: ഡ്രെെവിംഗ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒക്‌ടോബര്‍ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ എടുക്കുന്നത് തടയാനാണ് സര്‍ക്കാറിന്റെ നീക്കം.

െ്രെഡവിങ് ലൈസന്‍സുകള്‍ക്കായി കേന്ദ്രീകൃത ഡേറ്റാബേസ് ഉണ്ടാക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിവിധ പ്രദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഒന്നിലധികം ലൈസന്‍സുകള്‍ എടുക്കുന്നത് തടയാന്‍ ഇത് സഹായിക്കും.