യുപി മുഖ്യമന്ത്രി യോഗിക്കെതിരേ മോശം പരാമര്‍ശം; ബോളിവുഡ് നിര്‍മാതാവിനെതിരേ കേസ്

Posted on: March 25, 2017 10:01 am | Last updated: March 25, 2017 at 5:20 pm
SHARE

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററില്‍ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് നിര്‍മാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്. യുപിയിലെ ഹസ്രത്ഗഞ്ചില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്. നടിയും നൃത്തസംവിധായകയുമായ ഫറാ ഖാന്റെ ഭര്‍ത്താവാണ് കുന്ദര്‍.

ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കുന്ദര്‍ ഇട്ട ട്വീറ്റാണ് വിവാദമായത്. ഒരു കോമാളിയെ മുഖ്യമന്ത്രി ആക്കാമെങ്കില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സിബിഐ ഡയറക്ടറും മദ്യരാജാവ് വിജയ് മല്യക്ക് ആര്‍ബിഐ ഗവര്‍ണറും ആകാമെന്ന് കുന്ദര്‍ ട്വീറ്റ് ചെയ്തിരുന്നു.