ഭീകര പ്രവര്‍ത്തനം: സഊദിയിലെ ജയിലുകളില്‍ 19 ഇന്ത്യക്കാര്‍

Posted on: March 25, 2017 12:16 am | Last updated: March 25, 2017 at 12:16 am

ദമ്മാം :ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ 5139 പേര്‍ സഊദിയില്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും ഇതില്‍ 19 പേര്‍ ഇന്ത്യക്കാരാണെന്നും സഊദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ തീവ്രവാദ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 5,139 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് , ഇതില്‍ 4298 പേര്‍ സ്വദേശികളും, മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.