Connect with us

Malappuram

പെണ്‍കുട്ടികള്‍ക്ക് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക ക്യാമ്പസ് ആരംഭിച്ചു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കു പ്രത്യേകമായി പുതിയ പഠനകേന്ദ്രം ആരംഭിച്ചു. മഅ്ദിന്‍ ക്യു ലാന്റ് എന്ന പേരില്‍ മഞ്ചേരിക്കടുത്ത് പുല്‍പ്പറ്റയില്‍ 10 ഏക്കറില്‍ സ്ഥാപിച്ച ക്യാമ്പസ് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നാടിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പഠനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിവിധ കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. റസിഡന്‍ഷ്യല്‍ സംവിധാനത്തോടെയുള്ള ക്യാമ്പസില്‍ ഹൈടെക് ക്ലാസ് റൂമുകള്‍, ലൈബ്രറി, ഖുര്‍ആന്‍ തിയേറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അസ്സഖാഫി കുറ്റിയാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ റാഷിദ് ബുഖാരി കുറ്റിയാടി സംബന്ധിച്ചു.